Archived Articles

എയര്‍ സുവിധ സമ്പ്രദായം പിന്‍വലിക്കണം. പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി

അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വ്യാപന സമയത്ത്, ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ സമ്പ്രദായം ലോകത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്തും തുടരുന്നത് അനുചിതവും അപ്രയോഗികവുമാണെന്നും അതിനാല്‍ പ്രസ്തുത സംവിധാനം നിര്‍ത്തലാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോടും വിഷയത്തില്‍ ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്ന് കേരളാ സര്‍ക്കാറിനോടും ഖത്തറിലെ ഇന്ത്യന്‍ എംബസ്സിയോടും പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയും ഏറെ ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്ത ഘട്ടത്തിലും , 2020 ആഗസ്റ്റില്‍ തുടങ്ങിയ പ്രസ്തുത സംവിധാനം കാര്യമായ മാറ്റങ്ങള്‍ക്ക് പോലും വിധേയമാവാതെയാണ് ഇപ്പോഴും തുടരുന്നത്.

ലോക രാജ്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിരുന്ന നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏറെക്കുറെ പിന്‍വലിച്ച സാഹചര്യത്തില്‍ പല യാത്രക്കാരും എയര്‍ സുവിധ സംവിധാനത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതിലാനാലും രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടും ആയാസരഹിതമായി യാത്ര ചെയ്യുന്നത് പ്രയാസമാണെന്നും വിലയിരുത്തി.

ഖത്തറില്‍ ഫിഫ ലോകകപ്പിനായി ഏറ്റവും കൂടുതല്‍ ടിക്കറ്റ് കരസ്ഥമാക്കിയ രാജ്യങ്ങളില്‍ ഇന്ത്യക്ക് മുന്‍നിര സ്ഥാനമാണുള്ളത്. ആയിരക്കണക്കിന് ആരാധകര്‍ ഖത്തറിലെത്തി തിരിച്ചു പോവുമ്പോള്‍ അവര്‍ക്കും എയര്‍ സുവിധ സമ്പ്രദായം നിര്‍ത്തലാക്കുക വഴി ഏറെ പ്രയോജനം ചെയ്യും.

വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, ഖത്തറിലെ ഇന്ത്യന്‍ അമ്പാസിഡര്‍, നോര്‍ക്കാ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക സി. ഇ. ഒ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.

പി.സി.സി.ചെയര്‍മാന്‍ അഡ്വ. നിസാര്‍ കോച്ചേരി, ജനറല്‍ കണ്‍വീനര്‍ മഷ്ഹൂദ് വി.സി, കോഡിനേറ്റര്‍ ജോപ്പച്ചന്‍ തെക്കേകുറ്റ്, വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്തീഫ് ,കണ്‍വീനര്‍ അബ്ദുറഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടന്‍,അഡ്വ ജാഫര്‍ ഖാന്‍ , പ്രദോഷ് ,വിവിധ സംഘടനാപ്രതിനിധികളായ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം ( പ്രസിഡന്റ്- ചാലിയാര്‍ ദോഹ )സമീര്‍ ഏറാമല (ഇന്‍കാസ്),ഖലീല്‍ പരീദ് (ചീഫ് കോര്‍ഡിനേറ്റര്‍ – യൂണിറ്റി ഖത്തര്‍ ) ഇബ്രു ഇബ്രാഹിം (യുവകലാസാഹിതി ഖത്തര്‍ )അമീര്‍ ഷാജി (ജനറല്‍ സെക്രട്ടറി – ഫോക്കസ് ഖത്തര്‍)റഷീദലി പോത്തുകലല് (ഝകകഇ ജനറല്‍ സെക്രട്ടറി ) ജാബിര്‍ ബേപ്പൂര്‍ (കങഇഇ ഖത്തര്‍)മുര്‍ഷിദ് മുഹമ്മദ് (സെക്രട്ടറി – അടയാളം ഖത്തര്‍ )ബിനീഷ് വള്ളില്‍ (പ്രസിഡന്റ് കരുണ ഖത്തര്‍)ഡോ.ബഷീര്‍ പുത്തൂപാടം (ജനറല്‍ സെക്രട്ടറി ഐ സി എഫ് ഖത്തര്‍)മജീദ് അലി (കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി)നൗഫല്‍ പാലേരി (ജനറല്‍ സെക്രട്ടറി -സി .ഐ .സി ഖത്തര്‍)ഫൈസല്‍ സലഫി കെ ടി (ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍),സകരിയ്യ മാണിയൂര്‍ (ജനറല്‍ സെക്രട്ടറി- കേരള കള്‍ച്ചറല്‍ സെന്റര്‍)തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!