
Breaking News
ഭക്ഷണം സുരക്ഷിതമാക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷണം സുരക്ഷിതമാക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. ലോകത്ത് 10 ശതമാനം പേര്‍ക്കെങ്കിലും മലിനമായ ഭക്ഷണസാധനങ്ങളില്‍ നിന്നും രോഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതമാണെന്നുറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് .
എപ്പോഴും കൈ വൃത്തിയായി സൂക്ഷിക്കുക, ദീര്‍ഘനേരം റൂം ടെമ്പറേച്ചറില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക, ഏത് സാധനവും കഴിക്കുന്നതിന് മുമ്പ് സാധുത തിയ്യതി പരിശോധിക്കുക, സുഖമില്ല എന്ന് തോന്നിയാല്‍ ഡോക്ടറെ കാണുകയോ 16000 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക എന്നിവയാണ് പൊതുജനാരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍