Archived Articles
ഇന്നലെ നടന്ന അര്‍ജന്റീന-ഓസ്ട്രേലിയ മല്‍സരം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ അവസാന ലോകകപ്പ് മല്‍സരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്നലെ നടന്ന അര്‍ജന്റീന-ഓസ്ട്രേലിയ മല്‍സരം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ അവസാന ലോകകപ്പ് മല്‍സരം .
ഇന്നലെ നടന്ന മത്സരത്തിലാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പങ്കെടുത്തത്. 45,032 പേര് പങ്കെടുത്ത ടൂര്‍ണമെന്റോടെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയംലോകകപ്പ് മല്‍സരങ്ങളോട് വിടപറഞ്ഞതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ലോകകപ്പിന് ശേഷം സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ നിന്ന് 20,000 സീറ്റുകള്‍ നല്‍കും. ലെഗസി മോഡില്‍, സ്റ്റേഡിയം ഒരു കായിക കേന്ദ്രമായും ഖത്തറിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നായ അല്‍ റയ്യാന്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആസ്ഥാനമായും മാറും.