
Breaking News
മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ച് ഫ്രാന്‍സിന്റെ പടയോട്ടം
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫ്രാന്‍സ് – മൊറോക്കോ ആവേശപ്പോരാട്ടത്തില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികളെ സാക്ഷികളാക്കി മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ച് ഫ്രാന്‍സിന്റെ പടയോട്ടം. കാല്പന്തുകളിയിലെ തങ്ങളുടെ മികവും മേധാവിത്തവും തെളിയിച്ച ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.
കളി തുടങ്ങി മിനുട്ടുകള്‍ക്കുളളില്‍ തന്നെ തിയോ ഫെര്‍ണാണ്ടസ് മൊറോക്കോയുടെ വല കുലുക്കി ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ കോളോ മൗനോ രണ്ടാമതൊരു ഗോള്‍ കൂടി നേടി വിജയമുറപ്പിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാനോ വല കുലുക്കാനോ മൊറോക്കന്‍ ടീമിനായില്ല.