Uncategorized
‘ഞാനറിയുന്നു നിന്നനുപമ മോഹങ്ങള്‍’ പ്രകാശനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഓക്സിജന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിഴലാട്ടങ്ങള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ ഞാനറിയുന്നു നിന്നനുപമ മോഹങ്ങള്‍ എന്ന ഗാനത്തിന്റെ പ്രകാശനം അസീം ടെക്നോളജി ഫൗണ്ടറും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ നിര്‍വ്വഹിച്ചു.
ഷിജു ആര്‍ കാനായി രചനയും നിഖില്‍ സാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ച് അജിത് കൈലാസും, ശ്രീനന്ദയും ചേര്‍ന്ന് ആലപിച്ച ഗാനം പ്രേക്ഷകരുടെ കണ്ണിനും കാതിനും കുളിര്‍മ്മയേകി, പ്രവാസ ലോകത്തിന്റെ അതിരുകള്‍ കടന്ന് തരംഗമായി ക്കൊണ്ടിരിക്കുകയാണ്. സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ നിലാവ് പെയ്തിറങ്ങിയ പോലെയുള്ള സുഖം പകരുന്ന ഗാനമാണിത്.
കഥകളിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന നിഴലാട്ടങ്ങളുടെ തിരക്കഥ കമല കുമാറും, സംവിധാനം പി.പി.എം ഫിറോസുമാണ്.