നാളെ ഭൂമി സൂര്യന്റെ ഏറ്റവും അടുത്ത പോയിന്റിലെത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 7:17 ന്, ഭൂമി സൂര്യനില്‍ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, ഭൂമി സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഏറ്റവും അടുത്തുള്ള പോയിന്റില്‍ (പെരിജി പോയിന്റ്) എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതില്‍ നിന്ന് ഏകദേശം അഞ്ച് ദശലക്ഷം കിലോമീറ്റര്‍ വ്യത്യാസമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസത്തിന്റെ തുടക്കത്തിലാണ് ഇത്തരം പ്രതിഭാസം സംഭവിക്കുന്നത്, ഓരോ വര്‍ഷവും ജൂലൈ മാസത്തില്‍ സൂര്യനുചുറ്റും ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള സ്ഥലത്തായിരിക്കും