ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഹൃദ്യമായി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഹമദ് മെഡിക്കല്‍ ടീം, വെല്‍കിന്‍സ് മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്, ഗ്രീന്‍ ഹെല്‍ത്ത് ഡെന്റല്‍ ക്ലിനിക് തുടങ്ങിയവയുമായി സഹകരിച്ചു കൊണ്ട് ലഖ്ത ഇസ് ലാഹി സെന്റര്‍ ഹാളില്‍ ഒരു കുടക്കീഴില് ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് ഹൃദ്യമായി.
മനുഷ്യന്റെ പാരത്രിക ജീവിത വിജയ വിഷയങ്ങള്‍ മാത്രമല്ല ഐഹിക ജീവിത വിഷയങ്ങളിലും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്താറുണ്ടെന്നുള്ളതിന്റെ മകുടോദാഹരണമാണ് ആരോഗ്യ രംഗത്തെ ഒരുമിച്ചു കൂട്ടി സമര്‍പ്പിച്ച ഈ മെഡിക്കല്‍ ക്യാമ്പ് എന്നും, മനുഷ്യ മഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം കാഴ്ചക്കാര്‍ക്ക് എളുപ്പം വായിച്ചെടുക്കുവാന്‍ ഇത്തരം പരിപാടികള്‍ വഴി സാധിക്കുമെന്നും ക്യാമ്പ് ഉത്ഘാടനം നിര്‍വ്വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സുബൈര്‍ വക്റ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡിന്റെ (ഐഎംബി) ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണ പ്രഖ്യാപനം ക്യു ഐ ഐ സി പ്രസിഡന്റ് അക്ബര്‍ ഖാസിം നടത്തി. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് ക്രസന്റിലെ ഡോ. അബ്ദുള്‍ ജലീലിനെ ചെയര്‍മാനായും, ഡോ. ബിജു ഗഫൂര്‍ വൈസ് ചെയര്‍മാനായും ഡോ. ഹാഷിയത്തുള്ള ഐഎംബി ഖത്തറിന്റെ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. കെ.എന്‍.എമ്മിന് കീഴിലുള്ള ഐ.എം.ബി.യുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ.ഹാഷിയത്തുള്ള വിശദീകരിച്ചു.
ക്യുഡിഎയിലെ ഡോ. ഫഹദ് അഹമ്മദ് അബ്ദുള്ള, എം.എസ്. ഷൈല ഇബ്രാഹിം, അഷ്റഫ് കെ.വി,
ഡോ. ജേക്കബ് നീല്‍ സ്പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്, വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി റെജില്‍ എന്നിവര്‍ ജീവിതശൈലി രോഗങ്ങളും ആരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ ക്ലാസുകളെടുക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു.
ഗ്രീന്‍ ഹെല്‍ത്ത് ഡെന്റലിലെ ഡോ.അബ്ദുല്‍ റഹീം ദന്തരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും സംസാരിച്ചു. എച്ച്എംസി കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാകുന്ന രോഗങ്ങളും സേവനങ്ങളും റെഡ് ക്രസന്റിലെ ഡോ.അബ്ദുള്‍ ജലീല്‍ കൈകാര്യം ചെയ്തു.
എച്ച്ഐടിസിയുടെ പാരാമെഡിക്കല്‍ കെയറിലെ ഡോ. മുആവിയ അബുദല്ല, ഖലീല്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രഥമ ശുശ്രൂഷയ്ക്കും സിപിആര്‍ പരിശീലനത്തിനും നേതൃത്വം നല്കി.
പ്രതികൂല കാലാവസ്ഥയിലും ആരോഗ്യമാണ് സമ്പത്ത് എന്ന് മനസ്സിലാക്കി രക്തം ദാനം ചെയ്യുവാനും രോഗങ്ങളെ കുറിച്ച് അറിയുവാനും നൂറില്ക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് വെല്‍കിന്‍സ് മെഡിക്കല്‍ സെന്റര്‍ 400 റിയാല്‍ മൂല്യമുള്ള കണ്സള്ട്ടേഷന് ഗിഫ്റ്റ് കൂപ്പണുകള്‍ വിതരണം ചെയ്തു.
ക്യുഐഐസി പ്രസിഡന്റ് അക്ബര്‍ കാസിം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷമീര്‍ പി കെ സ്വാഗതം പറഞ്ഞു. പുണ്യകര്‍മ്മങ്ങളുടെ ഇസ് ലാമിക കാഴ്ചപാടുകളെ കുറിച്ചു മിസ്ഹബ് ഇസ് ലാഹി സദസ്സിനെ ബോധവല്‍ക്കരിച്ചു. സുബൈര്‍ വക്ര, ഹാഫിസ് അസ് ലം, മുഹമ്മദ് അലി ഒറ്റപ്പാലം എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഇസ്മായില്‍ വില്യാപ്പള്ളി, ജി പി കുഞ്ഞാലിക്കുട്ടി, ഫൈസല്‍ കാരട്ടിയാട്ടില്‍, മഹ്റൂഫ് മാട്ടൂല്‍, ഇഖ്ബാല്‍ വയനാട്, സലാം ചീക്കൊന്ന്, മിസ്ബാഹ് തുടങ്ങിയവര്‍ പ്രസീഡിയം അലങ്കരിച്ചു. ക്യുഐഐസി സെക്രട്ടേറിയറ്റ് പങ്കെടുത്ത മെഡിക്കല്‍ സെന്ററുകള്‍ക്ക് പ്രത്യേകം മെമന്റോകള്‍ സമ്മാനിച്ചു. അബ്ദുല്‍ ഹാദി നന്ദി പറഞ്ഞു.