Archived ArticlesUncategorized
3,949 വിനോദസഞ്ചാരികളും 1,400 ക്രൂ അംഗങ്ങളുമായി ഐദ കോസ്മ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 3,949 വിനോദസഞ്ചാരികളും 1,400 ക്രൂ അംഗങ്ങളുമായി ഐദ കോസ്മ എന്ന ക്രൂയിസ് കപ്പല്‍ ദോഹതുറമുഖത്തെത്തി.
2022/23 ക്രൂയിസ് സീസണിലെ ഈ കപ്പലിന്റെ മൂന്നാം സന്ദര്‍ശനമാണിത്.
345 മീറ്റര്‍ നീളവും 54 മീറ്റര്‍ വീതിയും 8.6 മീറ്റര്‍ ഡ്രാഫ്റ്റും ഉള്ള ഐദ കോസ്മ ജര്‍മ്മന്‍ ക്രൂയിസ് ലൈന്‍ കപ്പലാണ്.
കപ്പലില്‍ 20 ഡെക്കുകളും 2,700-ലധികം മുറികളുമുണ്ട്. 1,636 അംഗങ്ങളുള്ള ഒരു ക്രൂവിന് പുറമേ 6,600 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പടുകൂറ്റന്‍ കപ്പലാണിത്.