ബിസിനസ് മീറ്റുമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ബിസിനസ് മീറ്റുമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി. നൂറോളം വലുതും ചെറുതുമായ ഖത്തറിലെ വ്യാപാരി, വ്യവസായികളെ ഒരേ വേദിയില്‍ അണി നിരത്തിയാണ് വേദി ബിസിനസ്സ് മീറ്റ് 2022 സംഘടിപ്പിച്ചത്. തൃശ്ശൂരിന്റെ അഭിമാനവും ഖത്തറില്‍ ഏറെ അറിയപ്പെടുന്നവരുമായ 6 വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്ന വേദി കൂടി ആയി മാറി ഈ ബിസിനസ്സ് മീറ്റ്.
ഐസിസി പ്രസിഡന്റും, സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ മാനേജിങ് ഡയറക്ടറുമായ പി എന്‍ ബാബുരാജന്, നോര്‍ക്ക റൂട്സ് ഡയറക്ടറും ജംബോ ഇലക്ട്രോണിക്സ് ഗ്രൂപ്പ് സി.ഇ.ഒ. യുമായ സി.വി റപ്പായി , വേദി അഡൈ്വസറി ബോര്‍ഡ് മെമ്പറും ഓറിയന്റല്‍ ട്രേഡിംഗ് കമ്പനി മാനെജിംഗ് ഡയറക്ടറുമായ വി. എസ് നാരായണന്, വേദി മുന്‍ പ്രസിഡന്റും ഇലക്ട്രിക്കല്‍സ് ഉടമയുമായ ആര്. ഒ. അബ്ദുല്‍ ഖാദര്‍, സഫ വാട്ടര്‍ മാനെജിംഗ് ഡയറക്ടര്‍ അഷറഫ്, വേദി ഫൗണ്ടര്‍ മെമ്പറും അല്‍ സുബൈ ട്രേഡിംഗ് മാനെജിംഗ് ഡയറക്ടറുമായ കെ. എം. എസ്. ഹമീദ് എന്നിവരെയാണ്
സമൂഹത്തിന്റെ ഉന്നമനത്തിനും, വ്യാപാര മേഖലക്കും, സൗഹൃദ വേദിക്ക് വേണ്ടിയും ചെയ്ത മഹത്തായ സേവനങ്ങളെ മുന്‍ നിര്‍ത്തി വേദി ആദരിച്ചത്. വേദി പ്രസിഡന്റ് മൊമെന്റോയും വേദി ജനറല്‍ സെക്രെട്ടറി ശ്രീനിവാസന് പൊന്നാടയും അണിയിച്ചു.