
അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരേയും കോവിഡ് വാക്സിനെടുക്കുവാന്‍ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരേയും കോവിഡ് വാക്സിനെടുക്കുവാന്‍ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി. എല്ലാ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും കോവിഡ് വാക്സിനെടുക്കുവാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാവര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി കോവിഡ് -19 വാക്സിന്‍ എടുക്കാന്‍ അധ്യാപകരെയും സ്‌കൂള്‍ ഉദ്യോഗസ്ഥരെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സ്വയം വാക്സിനെടുത്ത ശേഷം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പറഞ്ഞു.