Archived Articles
ഹൃദയരാഗങ്ങള്‍ സീസണ്‍ – 6 മാര്‍ച്ച് -10 ന് റീജന്‍സി ഹാളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സംഗീതാസ്വാദകര്‍ കാതോര്‍ത്തിരിക്കുന്ന ഹൃദയരാഗങ്ങള്‍ സീസണ്‍ – 6 മാര്‍ച്ച് -10 ന് ‘റീജന്‍സി ഹാളില്‍ നടക്കും.
മലയാള സിനിമയുടെ ഗാനശാഖയില്‍ സുവര്‍ണ്ണലിപികളാല്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത പി. ഭാസ്‌കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി പാട്ടിന്റെ പാലാഴി ‘ എന്ന പേരില്‍ റേഡിയോ സുനോയുടെ പിന്തുണയോടെ ചന്ദ്രകലാ ആര്‍ട്‌സ് ആണ് ഹൃദയരാഗങ്ങള്‍ സീസണ്‍ – 6 അണിയിച്ചൊരുക്കുന്നത്.
ജനപ്രിയ ഗായകരായ മധു ബാലകൃഷ്ണന്‍,നിഷാദ്, രവിശങ്കര്‍, ചിത്ര അരുണ്‍,മനീഷ,സുമി അരവിന്ദ് എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജയരാജ് വാരിയര്‍ അവതാരകനാകും.
എല്ലാവര്‍ക്കും സ്വാഗതം.
ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സില്‍ ലഭ്യമാണ്. കൂടാതെ 3392 7430 എന്ന നമ്പറില്‍ വിളിച്ചാലും ടിക്കറ്റുകള്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.