ദോഹ ബ്യൂട്ടി സെന്ററിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അംഗീകാരം
ദോഹ. ഖത്തറിലെ പ്രമുഖ ബ്യൂട്ടി സെന്റര്‍ ശൃഖലയായ ദോഹ ബ്യൂട്ടി സെന്ററിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അംഗീകാരം . ഗള്‍ഫ് മേഖലിലെ മികച്ച ബ്യൂട്ടി സെന്ററിനുള്ള പുരസ്‌കാരത്തിന്
ദോഹ ബ്യൂട്ടി സെന്ററിന തെരഞ്ഞെടുത്തതായി യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
തികഞ്ഞ പ്രൊഫണലിസവും ഹെല്‍ത്ത് ആന്റ് ഹൈജീന്‍ മാനദണ്ഡങ്ങളും പാലിച്ച് സൗന്ദര്യ സംരംക്ഷണ രംഗത്ത് മികച്ച മാതൃകയാണ് ഡോ. ഷീല ഫിലിപ്പോസിന്റെ നേതൃത്വത്തിലുള്ള ദോഹ ബ്യൂട്ടി സെന്ററിന്റെ സവിശേഷതയെന്ന് അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി.
സൗന്ദര്യ സംരംക്ഷണ രംഗത്ത് അറിയപ്പെടുന്ന ഡോ. ഷീല ഫിലിപ്പോസ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിലിന്റെ മെജസ്റ്റിക് ഗ്രാന്റ് അച്ചീവേര്‍സ് പുരസ്‌കാരമുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്.
പ്രൊഫഷണല്‍ രംഗത്ത് സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യവും ഷീല ഫിലിപ്പോസിന്റെ സവിശേഷതയാണ് .
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.