Breaking News
2023 ന്റെ ആദ്യ പാദത്തില്‍ ലാഭം കൊയ്യാനൊരുങ്ങി ഖത്തറിലെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ന്റെ ആദ്യ പാദത്തില്‍ ലാഭം കൊയ്യാനൊരുങ്ങി ഖത്തറിലെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ശേഷം താമസ വാടക കുറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും വാടക കുറയാത്തതും നല്ല താമസ സ്ഥലങ്ങളുടെ
ഡിമാന്റ് വര്‍ദ്ധിക്കുന്നതുമാണ് റിയല്‍ എസ്റ്ററ്റ് മേഖലയെ ശക്തിപ്പെടുത്തുന്നത്.
2023 ന്റെ ആദ്യ പാദത്തില്‍ നല്ല ലാഭം കൊയ്യാനാകുമെന്നാണ് മിക്കവാറും എല്ലാ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരും പ്രതീക്ഷിക്കുന്നത്.