മാപ്പിളപ്പാട്ട് : സമകാലിക വിഷയങ്ങളുടെ പാട്ടാവിഷ്കാരം
അമാനുല്ല വടക്കാങ്ങര
ദോഹ: മാപ്പിള പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന ഒ. എം കരുവാരകുണ്ടിന് മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം സ്നേഹാദരം ഒരുക്കി. ആകാശഭൂമിക്കിടയിലെ സമകാലിക വിഷയങ്ങളെ സാധാരണ മനുഷ്യര്‍ക്ക് പ്രാപ്യമാക്കുന്ന രീതിയില്‍ ആവിഷ്കരിക്കുവാന്‍ മാപ്പിളപ്പാട്ട് എന്ന കലാശാഖക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഒ. എം അഭിപ്രായപ്പെട്ടു.
കത്തുപാട്ടിന്റെയും കിസ്സ പാട്ടിന്റെയും നാള്‍വഴികളും ഇശല്‍ രാമായണം എഴുതാന്‍ ഉണ്ടായ സാഹചര്യങ്ങളും അദ്ദേഹം പരിപാടിയില്‍ പങ്കുവെച്ചു.
ജീവിച്ചിരിക്കുന്ന പ്രതിഭകളെ ആദരിക്കുവാന്‍ പ്രവാസ നാട് കാണിക്കുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും കടപ്പാട് അറിയിക്കുകയും ചെയ്തു. ഇന്ന് ഈ മേഖല നേരിടുന്ന മൂല്യച്യുതിയെയും കോപ്പിറൈറ്റ് ലംഘനങ്ങളെയും അദ്ദേഹം പരിപാടിയില്‍ തുറന്നു കാട്ടി.
വക്രയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിക്ക് ആര്‍ട്സ് കണ്‍വീനര്‍ ഹരിശങ്കര്‍ സ്വാഗതം ആശംസിച്ചു. ചീഫ് കോഡിനേറ്റര്‍ ഉസ്മാന് കല്ലന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി സി മഷ്ഹൂദ് അധ്യക്ഷത വഹിച്ച ചടങ്ങിനു എം ടി നിലമ്പൂര്‍, റസിയ ഉസ്മാന്, കോയ കൊണ്ടോട്ടി, മുഹ്സിന് തൈക്കുളം എന്നിവര്‍ ആശംസയും ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഒ. എം കരുവാരക്കുണ്ടിനെ സദസ്സിന് പരിചയപ്പെടുത്തി. മാഷിന്റെ പാട്ടുകളെ ഉള്‍പ്പെടുത്തി വൈസ് പ്രസിഡണ്ട് ഹംസക്കയുടെ നേതൃത്വത്തില്‍ ഫൈസല്‍ കുപ്പായി, ഇഹ്സാന്‍, ഫൈസല്‍, അജ്മല്‍ എന്നിവര്‍ നയിച്ച ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടി. ഓ എം മാഷിനുള്ള മൊമെന്റോ പ്രസിഡണ്ട് വിസി മഷ്ഹൂദ് കൈമാറി. മാഷിനുള്ള സ്നേഹോപഹാരങ്ങള്‍ സുരേഷ് പണിക്കര്‍, ഷംല ജാഫര്‍ എന്നിവര്‍ കൈമാറി. ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, നിയാസ് പൊന്നാനി, നൗഫല്‍ കട്ടുപ്പാറ, നബ്ഷാ മുജീബ്, അനീസ് കെ ടി, ഇര്ഫാന് പകര, മൈമൂന സൈനുദ്ദീന്‍, അബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.