Breaking NewsUncategorized
ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത ഗവേഷണത്തിനും വികസനത്തിനുമായി മുവാസ്വലാത്തും യുടോങ്ങുമായി ധാരണാപത്രം ഒപ്പുവച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ ഗതാഗത കമ്പനിയായ മുവാസ്വലാത്ത് (കര്‍വ) ലോജിസ്റ്റിക്സിനായി ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത ഗവേഷണത്തിനും വികസനത്തിനുമായി ബസ് നിര്‍മ്മാതാക്കളായ യുടോങ്ങുമായി ധാരണാപത്രം ഒപ്പുവച്ചു.
ഖത്തറില്‍ വൈദ്യുത വാണിജ്യ വാഹനങ്ങളുടെ ആപ്ലിക്കേഷന്റെ സംയുക്ത പ്രോത്സാഹനവും വികസനവും, വൈദ്യുതീകരണ പദ്ധതികളുടെ സംയുക്ത ഗവേഷണവും വികസനവും, ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതമായ ഡ്രൈവിംഗും പ്രവര്‍ത്തനക്ഷമതയും സംബന്ധിച്ച സംയുക്ത ഗവേഷണവും ഉള്‍പ്പെടെ, ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ നിരവധി മേഖലകള്‍ ധാരണാപത്രം വിശദീകരിക്കുന്നു.
കര്‍വ സിഇഒ ഫഹദ് സഅദ് അല്‍ ഖഹ്താനിയും യുടോങ് മിഡില്‍ ഈസ്റ്റ് സിഇഒ ഷെന്‍ ഹുയിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.