എം സി സുബൈര്‍ ഹുദവി അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നടത്തി
ദോഹ. തന്റെ ജീവിതം മുഴുവന്‍ സാമൂഹിക പ്രവര്‍ത്തനത്തിന് നീക്കി വെച്ച് ധൃതിയില്‍ നമ്മെ വിട്ടുപിരിഞ്ഞ യുവ പണ്ഡിതനായിരുന്നു എം സി സുബൈര്‍ ഹുദവിയെന്ന് എ വി അബൂബക്കര്‍ ഖാസിമി . സൗദി ഇസ് ലാമിക് സെന്റര്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ എം സി സുബൈര്‍ ഹുദവി അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് കൊപ്പം സ്വദേശിയായ സുബൈര്‍ ഹുദവി ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിലെ പന്ത്രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം ദുബായിലും പിന്നീട് ജിദ്ദയിലും പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. സൗദി ഇസ് ലാമിക് സെന്റര്‍-ജിദ്ദ , സൗദി നാഷണല്‍ കമ്മറ്റി എന്നിവയില്‍ സജീവംഗമായിരുന്ന അദ്ദേഹം.സൗദിയിലെ മത-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു .തികഞ്ഞ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കൊറോണ കാലത്തും അല്ലാത്തപ്പോഴും ഹജ്ജ് വേളയിലും മറ്റും കെഎംസിസി, വിഖായ വളണ്ടിയര്‍മാരുടെ ഗൈഡായി പ്രവര്‍ത്തിച്ചു.
ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍,ഡോ.ബഹാഉദ്ധീന്‍ ഹുദവി, ഫൈസല്‍ നിയാസ് ഹുദവി, ഹനീഫ ഹുദവി,ഫദ് ലു സാദത്ത് നിസാമി, റഈസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സലിം ചിയ്യാനൂര്‍ ഹുദവി പ്രാര്‍ഥനക്കും സി എം സലിം ഹുദവി ജനാസ നിസ്കാരത്തിനും നേതൃത്വം നല്കി. ശരീഫ് സിപി ഹുദവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തര്‍ ഹാദിയ സെക്രട്ടറി നൈസാം ഹുദവി സ്വാഗതവും ഡോ. അലി അക്ബര്‍ ഹുദവി നന്ദിയും പറഞ്ഞു.