മുറൈഖിലെ അഗ്നിബാധ : അല്‍ കാസ് ടിവി ചാനലിന്റെ വെയര്‍ഹൗസില്‍
ദോഹ: മുറൈഖില്‍ ഇന്ന് രാവിലെ തീയും പുകയും ഉണ്ടായത് അല്‍ കാസ് ടിവി ചാനലിന്റെ വെയര്‍ഹൗസിലാണെന്ന് ചാനലിന്റെ അവതാരകന്‍ പറഞ്ഞു.മുറൈഖിലെ അല്‍-കാസ് ടിവി ഗോഡൗണുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആളപായമില്ലെന്ന് അല്‍-കാസ് ടിവിയിലെ അവതാരകന്‍ ഖാലിദ് അല്‍-ജാസിം സ്ഥിരീകരിച്ചു.
വെയര്‍ഹൗസുകളില്‍ ക്യാമറകളും ഉപകരണങ്ങളുമാണുണ്ടായിരുന്നത്. ഇത് വലിയ നഷ്ടമാണ്. ചാനല്‍, പക്ഷേ ദൈവത്തിന് നന്ദി മനുഷ്യനഷ്ടങ്ങളൊന്നുമില്ല. ഖാലിദ് അല്‍-ജാസിം ട്വീറ്റ് ചെയ്തു