ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സന്ദര്‍ശകരുടെയും അതിഥികളുടെയും എണ്ണം വര്‍ധിച്ചതോടെ ഒക്യുപ്പന്‍സി നിരക്കില്‍ വര്‍ധനവുണ്ടായതോടെ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖല വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം മെയ് മാസത്തില്‍ ഹോട്ടലുകളില്‍ വിശിഷ്യ ടു, വണ്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഏറ്റവും ഉയര്‍ന്ന താമസ നിരക്ക് രേഖപ്പെടുത്തി.
ടു, വണ്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 2023 മെയ് മാസത്തില്‍ 92 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2023 മെയ് മാസത്തില്‍ ഖത്തറിലെ ഹോട്ടല്‍, ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളുടെ മൊത്തത്തിലുള്ള താമസ നിരക്ക് 55 ശതമാനമായി.
റിപ്പോര്‍ട്ട് അനുസരിച്ച്, 2023 മെയ് മാസത്തില്‍ ഫോര്‍-സ്റ്റാര്‍ ഹോട്ടലുകളുടെ താമസ നിരക്ക് 53 ശതമാനവും ഫൈവ് സ്റ്റാറിന്റെ കാര്യത്തില്‍, അവലോകന കാലയളവില്‍ ഹോട്ടല്‍ താമസ നിരക്ക് 51 ശതമാനമായിരുന്നു. ഡീലക്സ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും താമസ നിരക്ക് ഈ വര്‍ഷം മെയ് മാസത്തില്‍ യഥാക്രമം 56 ശതമാനവും 71 ശതമാനവുമായിരുന്നു