Uncategorized

സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത് ബി എം മൊയ്ദീന്‍ ഖത്തറില്‍ നിന്നും പടിയിറങ്ങുന്നു

ദോഹ : സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത് ബി എം മൊയ്ദീന്‍ ഖത്തറില്‍ നിന്നും പടിയിറങ്ങുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഖത്തറിലെ സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാത്രകയായി മാറിയ ബി എം മൊയ്ദീന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയാണ്. രണ്ട് പതിറ്റാണ്ടു കളായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലാണ് ബി എം മൊയ്ദീന്‍ ജോലി ചെയ്തത്.

ബി എം മൊയ്ദീനു ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി . കാസറഗോഡ് മണ്ഡലം കെഎംസിസി പ്രസിഡന്റ് ഹാരിസ് എരിയാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു .

മൊഗ്രാല്‍ പുത്തൂര്‍ മുസ് ലിം ജമാഅത്തിന്റെ പ്രസിഡന്റായും ഖജാന്‍ജിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ബി എം മൊയ്ദീന്‍ , കെഎംസിസിയുടെ ഖത്തറിലെ സംഘടനാ രൂപീകരണ വേളയിലെ പ്രഥമ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്,
ഖത്തര്‍ കെഎംസിസിയുടെ കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് , ജില്ലാ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തനിക്ക് മറ്റു ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വന്നപ്പോള്‍ സംഘടനയുടെ എക്കാലത്തെയും മികച്ച പ്രവര്‍ത്തകരില്‍ ഒരാളായി കഴിയാനാണ് ആഗ്രഹിച്ചത്.
യാത്രയയപ്പ് പരിപാടിയില്‍ പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു . നവാസ് ആസാദ് നഗര്‍ , റഹീം ചൗക്കി , റോസുദ്ദിന്‍ , കെ ബി റഫീഖ് , ഹമീദ് കൊടിയമ്മ , അക്ബര്‍ കടവത് തുടങ്ങിയവര്‍ പ്രസംഗിച്ചു . ബി എം മൊയ്ദീന്‍ നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!