ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ മികച്ച സേവനവുമായി ഐഡിയല്‍ സോല്യൂഷന്‍സ്
മുഹമ്മദ് റഫീഖ് വടക്കാങ്ങര
ദോഹ. ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ മികച്ച സേവനവുമായി ഐഡിയല്‍ സോല്യൂഷന്‍സ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുകയാണെന്ന് ജി.ഐ.എസ്. അനലിസ്റ്റ് അനില്‍ നരേന്ദ്ര പിള്ള.
ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നാരംഭിച്ച പതിമൂന്നാമത് മിലിപ്പോള്‍ പ്രദര്‍ശനത്തില്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോഗ്രഫിക്കല്‍ ഇന്റലിജന്‍സ് മാനേജ്മെന്റില്‍ ഏറ്റവും നൂതനമായ സേവനങ്ങളുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
വ്യത്യസ്ത സേവനങ്ങളുമായി സുരക്ഷ രംഗത്തും പ്രൊഫഷണല്‍ രംഗത്തും മികച്ച മുന്നേറ്റമാണ് സ്ഥാപനം നടത്തുന്നത്. ബാങ്കിംഗ് സോല്യൂഷന്‍സ്, ബാങ്കിംഗ് സെക്യൂരിറ്റി സോല്യൂഷന്‍സ്, കിയോസ്‌ക് നിര്‍മാണം, സാറ്റലൈറ്റ് ഇമേജറി തുടങ്ങിയവയിലും കമ്പനി പ്രവര്‍ത്തിക്കുന്നു. ദേശീയവും അന്താരാഷ്ട്രീയവുമായ പല സര്‍വീസുകളും ചെയ്തു സ്ഥാപനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.