Breaking NewsUncategorized

വിശുദ്ധ ഖുര്‍ആന്റെ ആയിരം വര്‍ഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതിയുമായി ഖത്തറിലെ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം


അമാനുല്ല വടക്കാങ്ങര

ദോഹ:ഇസ് ലാമിക ലോകത്തെ അപൂര്‍വവും വിശിഷ്ടവുമായ വിശുദ്ധ ഖുര്‍ആന്റെ ആയിരം വര്‍ഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതി പ്രതിയുമായി ഖത്തറിലെ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം.ഇസ് ലാമിക കാലിഗ്രഫിയിലുള്ള ഏറ്റവും പ്രസിദ്ധ രചനകളില്‍ ഒന്നാണ് അബ്ബാസിയ് കാലത്ത് തയ്യാറാക്കിയ ബ്ലൂ ഖുര്‍ആന്‍ .
ഒന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലോ പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലോ ആകാം ഫാത്തിമിഡ് ടുണീഷ്യന്‍ രീതിയില്‍ ബ്ലൂ ഖുര്‍ആന്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ടുണീഷ്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജി തുടങ്ങിയ സ്ഥാപനങ്ങളിലും ഈ കൈയെഴുത്തുപ്രതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലെവല്‍ ഒന്നിലെ ആദ്യ ഗാലറിയിലാണ് അപൂര്‍വമായ ബ്ലൂ ഖുര്‍ആന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 വൈകുന്നേരം 7 മണി വരെയുമാണ് ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം സന്ദര്‍ശന സമയം.

Related Articles

Back to top button
error: Content is protected !!