Breaking News

ഖത്തറില്‍ പ്രതിദിനം അയ്യായിരം പെരെങ്കിലും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും നിത്യവും അയ്യായിരം പെരെങ്കിലും കോവിഡ് ബൂസ്റ്റര്‍ ഡോസെടുക്കുന്നുണ്ടെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സംയ അഹമ്മദ് അല്‍ അബ്ദുല്ല പറഞ്ഞു.

രണ്ടാമത് വാക്‌സിനെടുത്ത് 6 മാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മുന്‍ഗണാനിടിസ്ഥാനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും യോഗ്യരായവരെ നേരില്‍ ബന്ധപ്പെട്ടാണ് ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നത്.
40277077 എന്ന നമ്പറില്‍ വിളിച്ചും ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാം. നര്‍ആകും എന്ന ആപ്‌ളിക്കേഷന്‍ മുഖേനയും ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാനാകുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി .

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസംകഴിയുന്നതോടെ വൈറസ് പ്രതിരോധ ശേഷി കുറയുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍
2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയത്. ഇതിനകം എഴുപതിനായിരത്തിലധികം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായും ഗുരുതരമായ യാതൊരു പാര്‍ശ്വ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു

Related Articles

Back to top button
error: Content is protected !!