Uncategorized
കലാകാരന്മാരെ അനുസ്മരിച്ച് മലബാര്‍ ക്ലബ് സാംസ്‌കാരിക വേദി
ദോഹ. മലയാള സിനിമയില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ സിദ്ദീഖ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായിക വിളയില്‍ ഫസീല ഹിറ്റ് സിനിമകളുടെ തിരകഥാകൃത്ത് ടി.എ. റസാഖ് എന്നിവരെ മലബാര്‍ ക്ലബ് സാംസ്‌കാരിക വേദി അനുസ്മരിച്ചു.
നുഐജയില അല്‍ സഹീം ഇവന്റ്‌സ് ഹാളില്‍ നടന്നപരിപാടി ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദു റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
മുസ്തഫ എലത്തൂര്‍ മുഹമ്മദലി നാനാക്കല്‍ മുസ്തഫ ഹാജി വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
സയ്യിദ് മശ്ഹൂദ് തങ്ങള്‍, അല്‍ത്താഫ് വള്ളിക്കാട് നിയാസ് മാംഗ്ലൂര്‍, നൗഷാദ് ഇടപ്പള്ളി ഫാരിഷ് കോഴിക്കോട് യൂനുസ് കൊച്ചി എന്നിവര്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ആലപിച്ചു.
കോയ കൊണ്ടോട്ടി സൈഫുദ്ദീന്‍ എലത്തൂര്‍ അര്‍ഷാദ് ഷറഫു പരദൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു.