Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുസ് ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ദോഹ.ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തിയ വില്ല്യാപ്പള്ളി പഞ്ചായത്ത് മുസ് ലിം ലീഗ് നേതാക്കളായ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, ആനാറത്ത് ഹമീദ് ഹാജി എന്നിവര്‍ക്ക് ഖത്തര്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് കെ.എംസി.സി സ്വീകരണം നല്‍കി .
പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മതിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണം സമ്മേളനം കോഴിക്കോട് ജില്ലാ ജനറല്‍ സിക്രട്ടറി അതീക്ക് റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നസീര്‍ , പി.പി.കെ മര്‍ സൂക്ക് ,ശരീഫ് ദാര്‍, അസിസ് ടി.കെ. എം.പി. ഇല്യാസ് അരോമ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു .

വടകര സി എച്ച് സെന്ററിന്റ പ്രവര്‍ത്തനങ്ങള്‍ ഫസല്‍ റഹ്‌മാന്‍ എന്‍.എം , എസ്എസ്പി പദ്ധതി സെപ്തംബറില്‍ തുടങ്ങാന്‍ പോകുന്ന സീറോ ബാലന്‍സ് ക്യാമ്പയിനെ പറ്റി സല്‍മാന്‍ മുണ്ടിയാട്ട് .ശിഹാബ് തങ്ങള്‍ റി ഫീഫ് സെല്ലിന്റെ പ്രവര്‍ത്തന അവലോകനം അസീസ് ടി.കെയും അവതരിപ്പിച്ചു. നേതക്കള്‍ക്കുള്ള ഉപഹാരം തയ്യാറമ്പത്ത് കുഞ്ഞമ്മത് , മേയന ജാഫര്‍ എന്നിവര്‍ നല്‍കി. അബ്ദുളള വി.എസ് റോഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു എം.കെ. മുഹമ്മദ ലി സ്വാഗതവും സമീര്‍ വി.കെ. നന്ദിയും പറഞ്ഞു

Related Articles

Back to top button