Uncategorized

ഒഐസിസി ഇന്‍കാസ് പുതുപ്പള്ളിയില്‍ തിരെഞ്ഞെടുപ്പ് ഓഫീസ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ദോഹ : ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി പുതുപ്പള്ളിയിലെ പാമ്പാടിയില്‍ ആരംഭിച്ച തിരെഞ്ഞെടുപ്പ് ഓഫീസ് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേഷ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ രാജു കല്ലുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി വൈപ്രസിഡണ്ട് അഡ്വ. വൈഎ റഹീം മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സജി ഔസേപ്പ് പിച്ചകശ്ശേരി സ്വാഗതവും ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫല്‍ പിസി കട്ടുപ്പാറ നന്ദിയും പറഞ്ഞു.

കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെടിഎ മുനീര്‍ , യുഎഇ പ്രസിഡണ്ട് മഹാദേവന്‍, ഖത്തര്‍ ഒഐസിസി ഇന്‍കാസ് ജ:സെക്രട്ടറി മനോജ് കൂടല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ്ങ് വൈ.പ്രസിഡണ്ട് അനീസ് കെടി വളപുരം , ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല ട്രഷറര്‍ ഇര്‍ഫാന്‍ പകര, നൌഷാദ് അടൂര്‍, അലി തേക്ക് തോട്, വിഷണു ചെമ്മണ്ടവല്ലി, സല്‍മാന്‍ മാനപ്പുറത്ത്, കെആര്‍ സുഭാഷ്, അജി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!