Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരി ഷോപ് ആന്‍ഡ് ഷൈന്‍- വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്നു. 17 ഒക്ടോബര്‍ 2023 ന് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ ഹുമയൂണ്‍ (കൂപ്പണ്‍ നമ്പര്‍ : 200474918) 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാന വിജയികളായ റാസിദ് അന്‍സാരി (കൂപ്പണ്‍ നമ്പര്‍ : 200705370), മുഹമ്മദ് റിഷാദ് (കൂപ്പണ്‍ നമ്പര്‍ : 201104582), കിസാന്‍ റായ് (കൂപ്പണ്‍ നമ്പര്‍ : 200396523) എന്നവര്‍ക്ക് യഥാ ക്രമം 150 ഗ്രാം സ്വര്‍ണം വീതവും മൂന്നാം സമ്മാന വിജയികളായ ല്യാം കുമാര്‍ ബട്ട റായ് (കൂപ്പണ്‍ നമ്പര്‍ : 200069912), മുഹമ്മദ് വഹീദ് മിര്‍സ (കൂപ്പണ്‍ നമ്പര്‍ :200678889) അനസ് കൊല്ലം കണ്ടി (കൂപ്പണ്‍ നമ്പര്‍ :201051663) എന്നിവര്‍ക്ക് യഥാക്രമം 100 ഗ്രാം സ്വര്‍ണം വീതവും സമ്മാനമായി ലഭിക്കും.

2024 ഏപ്രില്‍ 20 ന് അവസാനിക്കുന്ന ഷോപ്പ് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് 2023 ഡിസംബര്‍ 3 ന് അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടക്കും.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം നിരവധി വിജയികളെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്.യുവികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി സഫാരി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button