Uncategorized

ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി ക്കു പുതിയ നേതൃത്വം , ഹാരിസ് പ്രസിഡന്റ് , അബ്ദുല്‍ റഹിമാന്‍ ജനറല്‍ സെക്രട്ടറി , അബ്ദുല്‍ കരീം അന്‍സാര്‍ ട്രഷറര്‍

ദോഹ : ഖത്തറില്‍ താമസിക്കുന്ന എരിയാല്‍ ജമാഅത്ത് നിവാസികളുടെ ജനറല്‍ ബോഡി യോഗം ദോഹയിലെ ക്യാപിറ്റല്‍ പോലീസ് സ്റ്റേഷന്‍ അടുത്തുള്ള എംപി ഹാളില്‍ വെച്ചു ചേര്‍ന്നു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
നവാസ് ആസാദ് നഗര്‍ , സുഹിര്‍ ബിഎം , ഹനീഫ് സുപുട്ടി , ഇബ്രാഹിം ജുവി (വൈസ് പ്രസിഡന്റുമാര്‍) സദാത് കുളങ്കര , റംഷീദ് ബിഎം , മാഹിന്‍ ബ്ലാര്‍ക്കോഡ് ,ഹനീഫ് എടച്ചേരി (സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

എരിയാല്‍ പ്രദേശത്തെ അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും , വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ശരീഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.
ഹാരിസ് എരിയാല്‍ ,സുഹിര്‍ ബിഎം , റംഷീദ് എരിയാല്‍ , ഹനീഫ് , അന്‍വര്‍ എരിയാല്‍ , ഹനീഫ് സുപുട്ടി , നവാസ് ആസാദ് നഗര്‍ , അബ്ദുല്‍ കരീം അന്‍സാര്‍ , അന്‍വര്‍ എരിയാല്‍ , സദാത് , മാഹിന്‍ ബ്ലോര്‌കോഡ് , നിഹാദ് കുളങ്കര , നേഷ്ഫര്‍ , സുനൈഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!