മെയ് ഡ് ഇന്‍ ഖത്തര്‍ എക്സിബിഷനിലേക്ക് അക്കോണ്‍ പ്രിന്റിംഗ് പ്രസ്സിന് ക്ഷണം
അമാനുല്ല വടക്കാങ്ങര
ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ചേംബര്‍ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ സംഘടിപ്പിക്കുന്ന മെയ് ഡ് ഇന്‍ ഖത്തര്‍ എക്സിബിഷന്റെ ഒമ്പതാം പതിപ്പില്‍ പങ്കെടുക്കുവാന്‍ ഖത്തറിലെ പ്രമുഖ പാക്കേജിങ് &പ്രിന്റിംഗ് സ്ഥാപനമായ അക്കോണ്പ്രിന്റിംഗ് പ്രസ്സിന് ക്ഷണം. പ്രിന്റിംഗ് പാക്കേജിങ് രംഗത്തെ ഗുണമേന്മയുള്ള നീണ്ട കാല സേവനം പരിഗണിച്ചാണ് അക്കോണ്‍ പ്രിന്റിംഗ് പ്രസ്സിനെ ഖത്തര്‍ അധികൃതര്‍ ക്ഷണിച്ചത്. ഖത്തറിന്റെ ക്ഷണപ്രകാരം മെയ്ഡ് ഇന്‍ ഖത്തര്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രസ്സിന്റെ ഡയറക്ടര്‍മാരായ പി.ടി.മൊയ്തീന് കുട്ടിയും അബ്ദുല്‍ ജലീല്‍ പുളിക്കലും പറഞ്ഞു.
സ്ഥാപനത്തിലെ നൂതന യന്ത്രസാമിഗ്രികള്‍ ഉപയോഗച്ചു ഉണ്ടാക്കിയ വൈവിധ്യമാര്‍ന്ന പ്രൊഡക്ടുകള്‍ പ്രദര്‍ശനത്തിന് വെക്കുമെന്ന് അക്കോണ്‍ പ്രിന്റിംഗ് പ്രസ് മാനേജ്മന്റ് അറിയിച്ചു .ഇതുപോലുള്ള ബിസിനസ് വേദികള്‍ നല്കി ഖത്തറിലെ ബിസിനസ് മേഖലയെ സഹായിക്കുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.