ഖത്തര്‍ ബഹറൈന്‍ കോസ് വേ യാഥാര്‍ഥ്യമാകാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറും ബഹറൈനും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയും വ്യാപാരവും ടൂറിസവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തര്‍ ബഹറൈന്‍ കോസ് വേ യാഥാര്‍ഥ്യമാകാന്‍ സാധ്യത. പദ്ധതിയുടെ പ്ലാന്‍ പൂര്‍ത്തിയാക്കി പദ്ധതി നടപ്പാക്കാന്‍ തുടങ്ങാന്‍ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും മനാമയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇവ്വിഷയകമായ നിര്‍ണായക തീരുമാനങ്ങളുണ്ടായതറിയുന്നു. .
കൂടിക്കാഴ്ചയില്‍ ഖത്തറും ബഹ്റൈനും തമ്മിലുള്ള സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും അത് എല്ലാ തലങ്ങളിലും ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.