Uncategorized

ഐസിസി അശോകാ ഹാളില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മേളധ്വനി ,യുവകലാസാഹിതി കലാക്ഷേത്ര എന്നിവയുടെ സംയുക്തായുഭിമുഖ്യത്തില്‍ ഐസിസി അശോകാ ഹാളില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി.
ഗുരു അജീഷ് പുതിയടത്തിന്റെ ശിക്ഷണത്തില്‍ ചിട്ടയായ രീതിയില്‍ പഠിച്ച 8 മേള കലാകാരന്മാരുടെ അരങ്ങേറ്റത്തില്‍ വിശിഷ്ടാതിഥിയായി വാദ്യകലാചാര്യന്‍ മട്ടന്നൂര്‍ ശിവരാമന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു പഞ്ചാരിമേളം 3,4,5 കാലങ്ങള്‍ കൊട്ടി അരങ്ങേറിയപ്പോള്‍ വല്ലഭട്ട കളരിയുടെ കളരി പ്രകടനങ്ങളും കൈതോലയുടെ നാടന്‍പാട്ടും മറ്റ് നൃത്ത നൃത്യങ്ങളും അരങ്ങേറിയ സദസ്സില്‍ വിശേഷാല്‍ തായമ്പക അവതരിപ്പിച്ച് മട്ടന്നൂര്‍ ശിവരാമന്‍ മാരാര്‍ ദോഹയിലെ വാദ്യ കലാകാരന്മാര്‍ക്ക് ശ്രവ്യാനുഭവം ഒരുക്കി .

മേളധ്വനി എന്ന വാദ്യകലാകാരന്മാരുടെ കൂട്ടായ്മ മേളം തായമ്പക പഞ്ചവാദ്യം തുടങ്ങിയ വാദ്യകല ഖത്തറില്‍ പ്രചരിപ്പിക്കുന്ന കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ് .
മാസ്റ്റര്‍ നിരഞ്ജന്‍ , സുബിന്‍ , ശരത് , നിഷാദ് , റോയ് തോമസ് , രാജേഷ് കുമാര്‍ , രജീഷ് കരിന്തലക്കൂട്ടം , അനൂപ് എന്നിവരാണ് പുതുതായി വാദ്യകലാ രംഗത്തേയ്ക്ക് അരങ്ങേറിയ മേള കലാകാരന്‍മാര്‍ .

കലാക്ഷേത്രയില്‍ ചെണ്ട പഠനത്തിനുള്ള പുതിയ ബാച്ച് ആരംഭിച്ചിട്ടുണ്ട് .

Related Articles

Back to top button
error: Content is protected !!