Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ്സ് മല്‍സരവും ശ്രദ്ധേയമായി


അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ്സ് മല്‍സരവും ശ്രദ്ധേയമായി .മലയാളി സമാജവും റേഡിയോ മലയാളം 98.6 ഉം ചേര്‍ന്നാണ് 2022-2023അദ്ധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും, അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമമൊരുക്കിയത്. ഗ്ലോബല്‍ ബിസിനസ് സ്ട്രാറ്റജിസ്റ്റും, അറിയപ്പെടുന്ന മാനേജ്‌മെന്റ് സ്പീക്കറുമായ കണ്ണു ബക്കര്‍ ആയിരുന്നു മുഖ്യാഥിതി .

2019 മുതല്‍ സമാജം നല്‍കുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിനു ഇത്തവണ 170 വിദ്യാര്‍ഥികളുമാണ് അര്‍ഹരായത്. മുഖ്യാഥിതി കണ്ണു ബക്കറും , റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍,ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ്‌റുമാര്‍, സ്‌പോണ്‍സര്‍മാരായ അഭിലാഷ്, ഫൈസല്‍,ഷഫീര്‍,സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അശോക ഹാളിലിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. അരുണ്‍ പിള്ളയും ജയശ്രീ സുരേഷും പരിപാടികള്‍ നിയന്ത്രിച്ചു

പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ‘ കേരളം , മലയാള ഭാഷ’ വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വിജയികളായി. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ്പും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സെക്കന്റ് റണ്ണര്‍ അപ്പും ആയി.

കണ്ണു ബക്കര്‍ ക്വിസ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. സമാജം അംഗങ്ങളായ സുനില്‍ പെരുമ്പാവൂറും സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റേഴ്‌സ്. ജോയ്സ് കുര്യനും,അജീഷും വിന്‍സിയും ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി . സുബൈര്‍ പാണ്ഡവത്തും ഹനീഫ് ചാവക്കാടും രതീഷുമായിരുന്നു ടൈമര്‍മാര്‍ .

മലയാളി സമാജം സീനിയര്‍ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ലതആനന്ദ് നായര്‍ ആമുഖവും സമാജം അഡ്വൈസര്‍ പ്രേംജിത് , റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതവും സമാജം സെക്രട്ടറി ചെറിയാന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button