എക്സ്പോ 2023 ദോഹയില്‍ പുതിയ ലോക റെക്കോര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: എക്സ്പോ 2023 ദോഹയില്‍ പുതിയ ലോക റെക്കോര്‍ഡ്.എക്സ്പോ സൈറ്റിലെ 35,000 പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചാണ് അറബിയില്‍ ‘ഖത്തറിന്റെ ഏറ്റവും മികച്ചത്’ എന്ന വാക്കുകള്‍ രൂപപ്പെട്ടത്, പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ വാചകം ചിത്രീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി.എക്സ്പോ 2023 ദോഹയും എക്സ്പോയുടെ ഔദ്യോഗിക സുസ്ഥിര ഭക്ഷ്യ പങ്കാളിയായ മസ്രഅത്തി കമ്പനിയും ചേര്‍ന്നാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.
എക്സ്പോ 2023 ദോഹയില്‍ നേടിയ ലോക റെക്കോര്‍ഡുകളിലേക്കുള്ള ഏറ്റവും പുതിയ നേട്ടമാണിത്.
എക്സ്പോ 2023 ബില്‍ഡിംഗിനെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റൂഫ് എന്ന് നാമകരണം ചെയ്തതും അത്യാധുനിക 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും നീളമേറിയ സ്വതന്ത്ര കോണ്‍ക്രീറ്റ് ഘടന തയ്യാറാക്കുന്നതിനുള്ള കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പവലിയനും മുന്‍കാല റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടുന്നു.