Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിംഗ്‌സ് ക്രിക്കറ്റ് ടീം കൂട്ടായ്മ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദോഹ. വിംഗ്‌സ് ക്രിക്കറ്റ് ടീം കൂട്ടായ്മ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു . അല്‍ വക്ര ബീച്ചിലാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചത്.

നാട്ടിലെ ക്രിക്കറ്റ് പ്രേമം മറുനാട്ടിലും തുടരുകയാണ്. മടല്‍ ബാറ്റും റബര്‍ പന്തുമായി പാടത്തും മൈതാനത്തും കളിക്കാനിറങ്ങിയ ബാല്യ കാല ഓര്‍മകള്‍ ഇപ്പോഴും മനസ്സി ല്‍ സൂക്ഷിക്കുന്നവരാണ് ഞങ്ങളില്‍ പലരും. അതുകൊണ്ട് തന്നെ ക്രിക്കറ്റിനോടുള്ള ഇഷ്ടം കുട്ടിക്കാലത്തോടുള്ള ഒരിക്കലും മറക്കാനാകാത്ത സ്‌നേഹം കൂടിയാണ്. അങ്ങനെയാണു ഞങ്ങള്‍ നാലഞ്ചു സുഹൃത്തുക്കള്‍ ഖത്തറിലും വിംഗ്‌സ് ക്രിക്കറ്റ് ടീം രൂപീകരിച്ചത് ക്ലബിന്റെ ഓണര്‍ ഷമിലും ക്യാപ്റ്റന്‍ അമീറും പറയുന്നു.

” ഇതൊരു തുടക്കം മാത്രം. ഇനിയും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണം, ഒരുപാട് കൂട്ടായ്മകള്‍ സംഘടിപ്പിക്കണം.ടീം മെംബര്‍ എല്ലാവരും പങ്കെടുത്ത പരിപാടിയില്‍
ആടിയും പാടിയും ഭക്ഷണവും കഴിച്ചു സ്‌നേഹബന്ധം ഞങ്ങള്‍ ഊട്ടിയുറപ്പിച്ചു. ഷമില്‍ ,അമീര്‍ ,അനീസ് , ബാബ്‌സലാം , സംഗീത് ,കട്ട ആശി,ഈയാച്ചു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button