Uncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് : ഖത്തറിന് വിജയത്തുടക്കം
ദോഹ. ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ലബനോനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ആധിപത്യം പുലര്‍ത്തി.
കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച ഖത്തര്‍ ഒരിക്കല്‍പോലും തങ്ങളുടെ വല കുലുക്കാന്‍ എതിരാളികളെ അനുവദിച്ചില്ല.
2019 ലെ ഏഷ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ ആയ അക്രം അഫീഫാണ് ഖത്തറിന് വേണ്ടി രണ്ടുഗോളുകളും നേടിയത്. കളിയുടെ നാല്പത്തിയഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ അക്രം തൊണ്ണൂറ്റി ആറാം മിനിറ്റിലാണ് തന്റെ രണ്ടാം ഗോള്‍ നേടിയത്. അന്പത്തിയാറാം മിനിറ്റില്‍ അല്‍ മുഇസ് അല്‍ അലിയുടെ ഗോളും ഖത്തര്‍ ടീമിന്റെ ആധിപത്യമുറപ്പിക്കുന്നതായിരുന്നു.