ഖത്തറില്‍ ജനുവരിയില്‍ 1.9 ബില്യണ്‍ റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ജനുവരിയില്‍ 1.9 ബില്യണ്‍ റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായി റിപ്പോര്‍ട്ട്. നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കരാറുകളിലെ റിയല്‍ എസ്റ്റേറ്റ് ട്രേഡിംഗിന്റെ അളവ് 1,919,640,254 റിയാലാണ് .
നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ റിയല്‍ എസ്റ്റേറ്റ് അനലിറ്റിക്കല്‍ ബുള്ളറ്റിനിലെ ഡാറ്റ വെളിപ്പെടുത്തുന്നതനുസരിച്ച് 362 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ജനുവരിയില്‍ നടന്നത്. 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിറ്റ റിയല്‍ എസ്റ്റേറ്റ് സൂചിക 10 ശതമാനവും വ്യാപാര മേഖലകളുടെ സൂചിക 21 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് സൂചിക പ്രകാരം ജനുവരിയിലെ സാമ്പത്തിക മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും സജീവമായ ഇടപാടുകളില്‍ ദോഹ, അല്‍ റയ്യാന്‍, അല്‍ ദായെന്‍ മുനിസിപ്പാലിറ്റികളാണ് മുന്നില്‍. അല്‍ വക്ര, ഉം സലാല്‍, അല്‍ ഷമാല്‍, അല്‍ ഖോര്‍, അല്‍ ധാക്കിറ എന്നിവയാണ് തൊട്ടുപിന്നില്‍ ഉള്ളത്. .