Local News
ഖത്തര്‍ കപ്പ് മെയ് ഒന്നിന് ആരംഭിക്കും
ദോഹ: ഖത്തര്‍ കപ്പ് മെയ് ഒന്നിന് ആരംഭിക്കും. 2023-2024 സീസണിലെ എക്സ്പോ സ്റ്റാര്‍സ് ലീഗ് സ്റ്റാന്‍ഡിംഗിലെ മികച്ച നാല് ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യുഎസ്എല്‍) ഖത്തര്‍ കപ്പ് 2024-ന്റെ തീയതികള്‍ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയവും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും 2024 മെയ് 1 ന് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും, അവിടെ ഒന്നാം സ്ഥാനം നേടുന്ന ടീം നാലാം സ്ഥാനത്തുള്ള ടീമിനെതിരെയും രണ്ടാം സ്ഥാനം നേടുന്ന ടീം മൂന്നാം സ്ഥാനത്തുള്ള ടീമിനെതിരെയും കളിക്കും. 2024 മെയ് 4 ന് അല്‍ ദുഹൈല്‍ ക്ലബ്ബിന്റെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കും. കിക്ക് ഓഫ് വൈകുന്നേരം 7 മണിക്കാണ്.