Local News
മുപ്പത്തിയൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 33,000-ലധികം സന്ദര്‍ശകരെത്തി
ദോഹ. മെയ് 6 മുതല്‍ 9 വരെ ദുബൈ വേള്‍ഡ് സെന്ററില്‍ നടന്ന മുപ്പത്തിയൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 160 രാജ്യങ്ങളില്‍ നിന്നായി 33,000-ലധികം സന്ദര്‍ശകരെത്തിയതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11% വര്‍ധനയാണിത്. ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ 2600 ല്‍ അധികം സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്.