Local News
ജോഷ് ജോണ്‍ ജിജിയെ ഫോട്ട അനുമോദിച്ചു
ദോഹ. ഖത്തര്‍ യുണിവേര്സിറ്റിയില് നിന്ന് ബയോളജിക്കല്‍ എന്വിയന്മെന്റ് സയന്‍സില്‍ അഭിമാനകരമായ നേട്ടവും, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍താനിയില്‍ നിന്നും പ്രത്യേകം അവാര്‍ഡും ഏറ്റുവാങ്ങിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) പ്രസിഡന്റിന്റെ മകന് ജോഷ് ജോണ്‍ ജിജിയെ ഫോട്ട മീറ്റിംഗില്‍ അനുമോദിച്ചു.
ഫോട്ട വൈസ് പ്രസിഡണ്ട് കുരുവിള കെ. ജോര്‍ജ് അധ്യഷത വഹിച്ച മീറ്റിംഗില്‍ സെക്രട്ടറി റജി കെ ബേബി സ്വാഹതവും, റജി പി വരിഗിസ് നന്ദിയും പറഞ്ഞു, തോമസ് കുര്യന് നെടുംത്തറയില്‍, അനീഷ് ജോര്‍ജ് മാത്യു, ബ്ലൂമി വര്‍ഗിസ്, സജി പൂഴിക്കാല എന്നിവര്‍ പ്രസംഗിച്ചു.