ഹെല്‍ത്ത് കാര്‍ഡുകള്‍ ഹുകൂമി വഴി ലളിതമായി പുതുക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്സിനേഷന് പുരോഗമിക്കുന്നതോടെ ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കുന്നതും പുതുക്കുന്നതും സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് പ്രാധാന്യമേറിയിരിക്കുന്നു. പുതിയ ഹെല്‍ത്ത് കാര്ഡെടുക്കുവാന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പോകണമെങ്കിലും പുതുക്കല്‍ ഹുകൂമി വഴി ലളിതമായി ചെയ്യാം.
ഹെല്‍ത്ത് സെന്ററുകള്‍ ഒന്നും സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണമായും ഓണ്‍ലൈനില്‍ പുതുക്കാവുന്ന സംവിധാനമാണ് ഹുകൂമി ഒരുക്കിയിരിക്കുന്നത്. ഹുകൂമിയുടെ സൈറ്റില്‍ റിന്യൂ ഹെല്‍ത്ത് കാര്‍ഡ് എന്ന് അമര്‍ത്തുമ്പോള്‍ വരുന്ന ഓണ്‍ലൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഹെല്‍ത്ത് കാര്‍ഡ് പുതുക്കേണ്ടത്. ആവശ്യമായ വിവരങ്ങള്‍ നല്കിയാല് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാന്‍ കഴിയും. ആദ്യമായി ഖത്തര്‍ ഐഡി നമ്പര്‍ എന്റര്‍ ചെയ്യണം ശേഷം പുതുക്കുക അഥവാ റിന്യൂ എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം. ഈ ഓപ്ഷന് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ എത്ര വര്‍ഷത്തേക്ക് എന്ന് ചോദിക്കും അപ്പോള്‍ എത്ര വര്‍ഷത്തേക്കാണ് ഹെല്‍ത്ത് കാര്‍ഡ് വേണ്ടത് എന്ന് ചേര്‍ക്കുക. തുടര്‍ന്ന് ഇമെയില്‍ വിലാസമോ എസ്എംഎസ് ലഭിക്കേണ്ട മൊബൈല്‍ നമ്പറോ കൊടുക്കുക. നെക്സ്റ്റ് എന്ന് അമര്‍ത്തുന്നതോടെ പെയ്മെന്റ് ഓപ്ഷനിലേക്ക് പ്രവേശിക്കാം. ഖത്തറിലെ ഏതെങ്കിലും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് 100 റിയാല്‍ എന്ന തോതില്‍ അടച്ചാല്‍ പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. വീട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തേക്ക് 50 റിയാലാണ് ചാര്‍ജ്.
റിന്യൂ ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ പ്രവേശിക്കുക
https://hukoomi.gov.qa/en/service/request-to-renew-health-card