
വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ,സ്വദേശി വിദേശി പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയും നിക്ഷേപത്തിന് ആകര്‍ഷകമായ ബിസിനസ് എന്‍വയണ്‍മെന്റ് സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ ഥാനി പുറപ്പെടുവിച്ച 2024 ലെ അറുപതാം നമ്പര്‍ നിയമപ്രകാരം കൊമേര്‍സ്, ഇന്‍ഡസ്ട്രി , കണ്‍സ്യൂമര്‍ പ്രൊട്ട ക് ഷന് മേഖലയിലെ ചില സേവനങ്ങളുടെ നിരക്കുകള്‍ 90 % വരെയാണ് വെട്ടിക്കുറച്ചത്.
തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.
വിവിധ സേവനങ്ങളുടെ നിലവിലെ നിരക്കും പുതുക്കിയ നിരക്കും താഴെ പറയും പ്രകാരമായിരിക്കും.









