Breaking News
എട്ടാമതും എയര്ലൈന് ഓഫ് ദ ഇയര് പുരസ്കാരം, ഉപഭോക്താക്കള്ക്ക് 10 ശതമാനം ഡിസൗകൗണ്ടുമായി ഖത്തര് എയര്വേയ്സ്
ദോഹ: സ്കൈ ട്രാക്സിന്റെ എയര്ലൈന് ഓഫ് ദ ഇയര് പുരസ്കാരം എട്ടാമതും സ്വന്തമാക്കിയ ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര് എയര്വേയ്സ് തങ്ങള്ക്കനുകൂലമായി വോട്ട് ചെയ്തതിന് നന്ദി സൂചകമായി ഉപഭോക്താക്കള്ക്ക് 10 ശതമാനം ഡിസൗകൗണ്ടുമായി രംഗത്ത്.
ലോകത്തിലെ ഏറ്റവും മികച്ച എയര്ലൈന് 2024 ആയി തിരഞ്ഞെടുക്കപ്പെട്ടതിന് യാത്രക്കാരെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ഖത്തര് എയര്വേയ്സ് ഇക്കോണമി, ബിസിനസ് ക്ലാസ് ബുക്കിംഗുകള്ക്ക് 10% വരെ കിഴിവ് പ്രഖ്യാപിച്ചു.
2024 ജൂലൈ 1 മുതല് 2025 മാര്ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂണ് 30 വരെ നടത്തുന്ന ബുക്കിംഗുകള്ക്കാണ് എയര്ലൈന് ഈ ഓഫര് നല്കുന്നത്.
SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അതിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല് ആപ്പ് വഴിയോ നടത്തുന്ന ബുക്കിംഗുകളില് യാത്രക്കാര്ക്ക് ഇത് ലഭിക്കും.