Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ് കോഫി ടോക്ക് നാളെ

ദോഹ. ഖത്തറിലെ പ്രവാസി മലയാളി സംരംഭകര്‍ക്കായി ബിസിനസ്സില്‍ വിവരസാങ്കേതിക വിദ്യയുടെയും, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും നൂതന ടെക്‌നോളജികളുടെയും സാധ്യതകളെ പരിചയപ്പെടുത്തുവാന്‍ കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കോഫി ടോക്ക് നാളെ നടക്കും.

ജൂലായ് 13 ന് വൈകീട്ട് 6.30ന് ഇന്ത്യന്‍ കോഫി ഹൗസ് റാസ്റ്റോറന്റില്‍ വെച്ച് നടക്കുന്ന കോഫി ടോക്കില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്നു. സംരംഭകത്വത്തിന്റെ പുതിയ സാധ്യതകള്‍ തേടുന്ന മുഴുവന്‍ പേരെയും ഈ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

https://docs.google.com/forms/d/1BaJYG6A5jP4ecR9c3M67fcz95r-7Ny3dv5SRrmMRLww/edit

Related Articles

Back to top button