Uncategorized
ഒമ്പതാമത് സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴോല്‍സവത്തെ പ്രമോട്ട് ചെയ്ത് ദോഹ മെട്രോയും
ദോഹ. ഇന്ന് സൂഖ് വാഖിഫില്‍ ആരംഭിക്കുന്ന ഒമ്പതാമത് സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴോല്‍സവത്തെ പ്രമോട്ട് ചെയ്ത് ദോഹ മെട്രോ രംഗത്തെത്തി.
ദോഹ മെട്രോയ്ക്കൊപ്പം സൂഖ് വാഖിഫ് ലോക്കല്‍ ഡേറ്റ്സ് എക്സിബിഷനിലേക്ക് യാത്ര ചെയ്യൂ. സൂഖ് വാഖിഫ് സ്റ്റേഷനിലേക്ക് ഗോള്‍ഡ് ലൈനിലാണ് യാത്ര ചെയ്യേണ്ടത്. അത് സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ സ്ഥിതി ചെയ്യുന്ന എക്‌സിബിഷന്‍ ടെന്റിലേക്ക് നിങ്ങളെ നേരിട്ട് എത്തിക്കുമെന്നാണ് പരസ്യം.