Local News

വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ കെ.എം.സി.സി. ഖത്തര്‍

ദോഹ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ദുരന്തത്തില്‍ കെഎംസിസി ഖത്തര്‍ ദുഃഖം അറിയിച്ചു. ദുരന്തത്തില്‍ കുടുംബവും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുകയും പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു . നേരിട്ട് ബാധിച്ച കെ.എം.സി.സി. അംഗങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നിര്‍വഹിക്കാനും, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് പുനരധിവാസ പദ്ധതിക്ക് ആവശ്യമായ ഫണ്ട് സമാഹരണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രധാന ഭാരവാഹികള്‍ അംഗങ്ങളായ സഹായ സമിതിക്ക് രൂപം നല്‍കി. നേരിട്ട് ബാധിച്ച കെ.എം.സി.സി. അംഗങ്ങള്‍ക്ക് വീട് നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. കെഎംസിസി യുടെ എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സമിതിയുടെ നിര്‍ദേശാനുസരണം ക്രോഡീകരിക്കാനും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നിര്‍വഹിക്കാനും തീരുമാനിച്ചു.

കെ.എം.സി.സി. ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രധാന ഭാരവാഹികള്‍ എന്നിവരുടെ അടിയന്തിര യോഗത്തിലാണ് സമിതി രൂപീകരിച്ചത്. യോഗം ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി നേതാക്കളായ സിവി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, അബ്ദുല്‍ അസീസ് നരിക്കുനി, ഹംസ കൊയിലാണ്ടി, ബഷീര്‍ ഖാന്‍, ഹമദ് മൂസ , ഇസ്മായില്‍ ഹാജി, സമീര്‍ ഉടുമ്പന്തല, ഷഹബാസ് തങ്ങള്‍ കണ്ണൂര്‍, അതീഖ് റഹ്‌മാന്‍ കോഴിക്കോട് , സവാദ് വെളിയങ്കോട് മലപ്പുറം, ജാഫര്‍ സാദിഖ് പിപി പാലക്കാട്, റസാഖ് ഒറ്റപ്പാലം, ഹാഷിം നീര്‍വേലി കെ കെ ബഷീര്‍ നാദാപുരം, അലി കാസര്‍കോട് , മുനീര്‍ മുഹമ്മദ് സൗത്ത് സോണ്‍, നസീര്‍ മണലൂര്‍ തൃശൂര്‍ , ഇസ്മായില്‍ വയനാട്, അഷ്റഫ് കല്പറ്റ ,അബു മണിച്ചിറ ബത്തേരി, ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു ആക്ടിങ് സെക്രെട്ടറി അലി മൊറയൂര്‍ സ്വാഗതവും താഹിര്‍ താഹകുട്ടിനന്ദിയും പറഞ്ഞു സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ടിടി കെ ബഷീര്‍, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, വിടിഎം സാദിഖ്, സല്‍മാന്‍ എളയടം, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ എം പി സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!