ഗൃഹാതുര ഓര്മകളോടെ ഡോ. സാലിമും ഡോ. മുഹമ്മദുണ്ണി ഒളകരയും ഒരു വട്ടം കൂടി എ എം ഹൈസ്കൂള്‍ കാമ്പസില്‍
ദോഹ. തിരൂര്‍ക്കാട് എ എം ഹൈസ്കൂളിലെ ആദ്യ എസ് എസ് എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന ഡോ. സാലിമും ഡോ. മുഹമ്മദുണ്ണി ഒളകരയും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കാമ്പസിലെത്തിയപ്പോള്‍ ഗൃഹാതുര ഓര്‍മകളുണര്‍ന്നു. പഴയ സ്കൂള്‍ ജീവിതവും കൂട്ടകാരും അധ്യാപകരുമൊക്കെ ഓര്‍മയിലൂടെ കടന്നുപോയി.
വിജയമന്ത്രങ്ങള്‍ കാമ്പയിനിന്റെ ഭാഗമായി സ്കൂളിലെത്തിയ പൂര്‍വ വിദ്യാര്‍ഥി പ്രമുഖരെ പ്രിന്‍സിപ്പല്‍ സലീം ടി.കെ, ഹെഡ്മാസ്റ്റര് അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് ഫാറൂഖ്, ഡോ. കെ.പി.ശംസുദ്ധീന്‍, ഉസ്മാന് താമരത്ത്, സ്റ്റാഫ് സെക്രട്ടറി വി ഖാലിദ്, ജോ.സെക്രട്ടറി സെനിയ്യ, സ്കൂള്‍ ലീഡര്‍ മന്‍ഹല്‍ ജമാല്‍, ലൈബ്രറി ഇന്‍ ചാര്‍ജ് ശിബില്‍, അധ്യാപകരായ വഹീദ പിസി, തൗഫീഖ് ഇബ്രാഹീം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കാമ്പസിലെത്തിയപ്പോള്‍
രോഗശയ്യയിലായ സതീര്ഥ്യന് അഹ് മദ് കുട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.