Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടര്‍ കമ്മിറ്റിയിലേക്ക് ഖത്തര്‍ പ്രതിനിധിക്ക് രണ്ടാമൂഴം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടര്‍ കമ്മിറ്റിയിലേക്ക് ഖത്തര്‍ പ്രതിനിധിക്ക് രണ്ടാമൂഴം. കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടര്‍ കമ്മിറ്റി അംഗമായി ഖത്തറിന്റെ ജാബിര്‍ അല്‍ ഹെയ്ല്‍ രണ്ടാം തവണയും വിജയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്റെ ഉപദേശകനാണ് അല്‍ ഹെയ്ല്‍.

മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടറിലേക്ക് തന്നിലുള്ള ആത്മവിശ്വാസം പുതുക്കിയതില്‍ അഭിമാനിക്കുന്നതായും, അറബ് ചാര്‍ട്ടറിലെ വ്യവസ്ഥകള്‍ സജീവമാക്കുക, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുക, അറബ് മനുഷ്യാവകാശ സംവിധാനം വികസിപ്പിക്കുക തുടങ്ങിയ രംഗങ്ങളില്‍ സാധ്യമായതൊക്കെ ചെയ്യുമെന്നും ചാര്‍ട്ടര്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അല്‍ ഹെയ്ല്‍.

Related Articles

Back to top button