Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലയാളി സമാജം ‘ഓണാഘോഷം 2024’ മാറ്റിവെച്ചു, വയനാടിന് സഹായമെത്തിക്കാനാഹ്വാനം

ദോഹ. മലയാളി സമാജം ഒക്ടോബര്‍ 4 ന് നടത്താനിരുന്ന ‘ഓണാഘോഷം 2024’ മാറ്റിവെച്ചു. വളരെയേറെ പ്രയാസകരമായ ഒരു സാഹചര്യത്തില്‍ കൂടി നമ്മുടെ വയനാട്ടിലെ സഹോദരങ്ങള്‍ കടന്ന്‌പോയത് അത്യധികം ദുഃഖവും വേദനയും ഉളവാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ മലയാളി സമാജത്തിന്റെ ഓണം വയനാട്ടിലെ ജനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് അവര്‍ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ തീരുമാനിച്ചിരിക്കുന്നു. സദ്യക്ക് വേണ്ടി നിങ്ങള്‍ ഓരോരുത്തരും സാധങ്ങള്‍ക്കായി ചിലവാക്കാന്‍ ഉദ്ദേശിച്ചത് വയനാടിന് സഹായമെത്തിക്കാന്‍ വേണ്ടി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത്തരത്തില്‍ നമുക്ക് വയനാട്ടിലെ ജനങ്ങളോടുള്ള നമ്മുടെ അനുകമ്പയും സ്‌നേഹവും കാണിക്കാനുള്ള അവസരമായി കൂടി ഈ ഓണക്കാലം മാറ്റാം സമാജം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button