Local News

ഭീമന്‍ ട്രോഫിയുടെ ആവേശക്കടലില്‍ സാക് ഖത്തര്‍ വടംവലി ജേതാക്കള്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ട്രോഫിയുമായി സ്ഥിരം വടംവലി കോര്‍ട്ടില്‍ ഖത്തര്‍മഞ്ഞപ്പട കിത്വയുമായി സഹകരിച്ച് നടത്തിയ വടംവലി മാമാങ്കം ഖത്തര്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. മെഗാ വടംവലി ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ ഏഴടി ഉയരമുള്ള ഭീമന്‍ ട്രോഫി കരസ്ഥമാക്കി സാക് ഖത്തര്‍ ജേതാക്കളായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടീം തിരൂരും ഖത്തര്‍മഞ്ഞപ്പട ദോഹ വാരിയേഴ്‌സും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 365 മല്ലു ഫിറ്റ്‌നസ് ജേതാക്കളായി. രണ്ടാം സ്ഥാനം സ്‌പോട്ടീവ് ഗ്രിപ്പ്‌സ്റ്റേഴ്‌സും മൂന്നാം സ്ഥാനം സംസ്‌കൃതി ഖത്തറും സ്വന്തമാക്കി.

ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിര്‍മിച്ച സ്ഥിരം വടംവലി കോര്‍ട്ടിന്റെയും മത്സരങ്ങളുടെയും ഉദ്ഘാടനം ഐ.എസ്.സി മുന്‍ പ്രസിഡന്റും നിലവില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മോഹന്‍ തോമസും ഖത്തര്‍ ഡിസ്‌കസ് ത്രോ താരം അഹമ്മദ് മുഹമ്മദ് ദീപും ചേര്‍ന്ന് നിര്‍വഹിച്ചു. ഖത്തര്‍ മഞ്ഞപ്പടയുടെ ഏര്‍ണസ്റ്റ് ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ ജോ. സെക്രട്ടറി നിശാന്ത് വിജയന്‍ വിദേശ രാജ്യങ്ങളിലെ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ സാക്ഷാത്കാരത്തെ കുറിച്ചു വിശദീകരിച്ച് സംസാരിച്ചു. ഖത്തര്‍ മുന്‍ ഹൈജംബ് താരം മുന്‍ഷീര്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ കെ.വി ബോബന്‍, ജോപ്പച്ചന്‍ തെക്കേകുറ്റ്, ഹൈദര്‍ ചുങ്കത്തറ, ഡോ. അബ്ദുല്‍ സമദ്, ഖിത്വ പ്രസിഡന്റ് സ്റ്റീസണ്‍ കെ മാത്യു, ഷിജു വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിജയികള്‍ക്ക് ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവും ലോക കേരള സഭാ അംഗവുമായ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടിയും ഖത്തര്‍ മഞ്ഞപ്പട-ഖിത്വ അംഗങ്ങളും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്യാം പരവൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!