Local News
ജോസ് ഫിലിപ്പിനെ മാര്‍ത്തോമ സഭ ആദരിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ജോസ് ഫിലിപ്പിനെ മാര്‍ത്തോമ സഭ ആദരിച്ചു.
എലമ്പല്‍ ജറുസലേം മാര്‍ത്തോമ ചര്‍ച്ച് മാതൃ ഇടവകയാണ് സംരംഭ രംഗത്തും ജനസേവന രംഗത്തുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളെ ആദരിച്ചത്.
ബിഷപ്പ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ ഇടവകയുടെ ഉപഹാരം സമര്‍പ്പിച്ചു .
ഒരു സംരംഭകനെന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലുമൊക്കെ ജോസ് ഫിലിപ്പിന്റെ സേവനം ശ്‌ളാഘനീയമാണെന്ന് സഭ വിലയിരുത്തി