യുഎംഎഐ ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി
ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഖത്തര്‍ കുങ്ഫു ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി.
യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. സിപി ആരിഫ് മാസ്റ്റര്‍ പാലാഴി, യു എം എ ഐ ടെക്നിക്കല്‍ ഡയറക്റ്റര്‍ ഷിഹാന്‍. നൗഷാദ് കെ മണ്ണോളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗ്രേഡിംഗ് ടെസ്റ്റില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം 41 പേര് ഗ്രേഡിംഗ് ടെസ്റ്റില്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ടെസ്റ്റില്‍ സ്റ്റാമിന & ഫിറ്റ്നസ് ടെസ്റ്റ്, സിലബസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, വൈവ തുടങ്ങി വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നടന്നു.
ഗ്രേഡിംഗ് ടെസ്റ്റില്‍ വിജയികളായവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മെമെന്റോയും ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. സിപി ആരിഫ് മാസ്റ്റര്‍ കൈമാറി.
സബ്ജൂനിയര് വിഭാഗത്തില്‍ മറിയ മഹമൂദ് അബ്ദുല്‍ കബീര്‍, മന്‍സൂറ ബ്രാഞ്ച് (ഈജിപ്ത്), ഹന ബഷീര്‍, മന്‍സൂറ ബ്രാഞ്ച് (ഇന്ത്യ) , അസീം ആസിഫ്, ബിന്‍ ഒമ്രാന് ബ്രാഞ്ച് (ഇന്ത്യ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി, ജൂനിയര്‍ വിഭാഗത്തില്‍ ക്രിസ്ത്യാനോ വര്‍ഗീസ് വക്റ ബ്രാഞ്ച് (ഇന്ത്യ), ഷെഹ്മ ഫാത്തിമ, മന്‍സൂറ ബ്രാഞ്ച് (ഇന്ത്യ), മുഹമ്മദ് ഷിബിലി, മന്‍സൂറ ബ്രാഞ്ച് (ഇന്ത്യ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി, സീനിയര്‍ വിഭാഗത്തില്‍ അജ്മല്‍ പി പി, മന്‍സൂറ ബ്രാഞ്ച് (ഇന്ത്യ),മുഹമ്മദ് ഇല്യാസ്, മന്‍സൂറ ബ്രാഞ്ച് (ഇന്ത്യ), മഹ്മൂദുല് ഹസന് ഇസ്ഹാഖ്, മന്‍സൂറ ബ്രാഞ്ച് (ബംഗ്ലാദേശ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.